CPI Kerala

CPI Kerala

Tuesday, 11 March 2014

ആര്‍ എസ് പി ഇടതുപക്ഷ മുന്നണിയില്‍തന്നെ തുടരണം

മുന്നണി വിടാനുള്ള ആര്‍.എസ്.പി.യുടെ തീരുമാനം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

ആര്‍.എസ്.പി. ഈ തീരുമാനം പുനഃപരിശോധിക്കുകയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ കൂടെത്തന്നെ നില്‍ക്കണമെന്നുമാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രധാന ഭാഗമാണ് ആര്‍.എസ്.പി. ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍. ഭരണാധികാരി വര്‍ഗ്ഗത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനപക്ഷത്തുനിന്നു പോരാടുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ആര്‍.എസ്.പി. മുന്നണിയില്‍ നിന്ന് മാറിനില്‍ക്കാനുള്ള ആര്‍.എസ്.പിയുടെ തീരുമാനം ഇടതുപക്ഷത്തെ നെഞ്ചിലേറ്റി നടക്കുന്ന ജനലക്ഷങ്ങളുടെ മനസ്സിനെ മുറിവേല്‍പ്പിക്കും. ഏതുകാര്യവും  ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണ്. അതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ആര്‍.എസ്.പി. തയ്യാറാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഭിന്നിപ്പിന്റെ വഴിയല്ല വേണ്ടത്, കൂടുതല്‍ യോജിച്ച ഇടതുപക്ഷ പ്രസ്ഥാനത്തെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യം ആര്‍.എസ്.പി.യെ പോലെ ദീര്‍ഘകാല പാരമ്പര്യമുള്ള ഒരു പാര്‍ട്ടി ഉള്‍ക്കൊള്ളുമെന്നും  യോജിപ്പിന്റെ പാതയിലേക്ക് വരുമെന്നും പ്രത്യാശിക്കുന്നതായും പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. -